അദാനിക്കെതിരായ കേസ് അമേരിക്കൻ കോടതി തള്ളി: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ഷീബ വിജയൻ
ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയ പ്രധാനമന്ത്രി രാജ്യത്തിന്റെ താല്പര്യങ്ങൾ വിറ്റഴിക്കുകയാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു.
ഗൗതം അദാനി, സാഗർ അദാനി, വിനീത് ജെയിൻ എന്നിവർക്കെതിരെയുള്ള ക്രിമിനൽ കുറ്റാരോപണങ്ങളാണ് യു.എസ് നീതിന്യായ വകുപ്പിന്റെ അപേക്ഷ പ്രകാരം ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി തള്ളിയത്. എന്നാൽ, യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുമായുള്ള ധാരണയനുസരിച്ച് കുറ്റം സമ്മതിക്കാതെ തന്നെ സിവിൽ കേസുകൾ അവസാനിപ്പിക്കാൻ 1.8 കോടി ഡോളർ പിഴയായി അദാനി ഗ്രൂപ്പ് നൽകും. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ കൈക്കൂലി നൽകിയെന്ന ആരോപണത്തിലായിരുന്നു കേസ്. കോടതി വിധിയെ ഗൗതം അദാനി സ്വാഗതം ചെയ്തു.
dsadsadsadsads

