പോലീസിന്റെ ബോധവത്കരണ പരിപാടിക്കിടെ മോഷണമുതലുമായി എത്തിയയാൾ പിടിയിൽ


ഷീബ വിജയൻ
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് നടത്തിയ ബോധവത്കരണ പരിപാടിക്കിടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മോഷണമുതലുമായി പിടിയിലായി. മലപ്പുറം തിരൂർ കടപ്പുറം അരിയന്റെ പുരയ്ക്കൽ സൂഫിയാൻ (25) ആണ് അറസ്റ്റിലായത്.

മൊബൈൽ ഫോൺ മോഷണം പെരുകിയതോടെ യാത്രക്കാരെ ബോധവത്കരിക്കാൻ റെയിൽവേ പോലീസ് ക്ലാസ് നടത്തുന്നതിനിടെ അസ്വസ്ഥനായി കാണപ്പെട്ട സൂഫിയാനെ പോലീസ് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് കൊല്ലം സ്വദേശിയുടെ മോഷണം പോയ ഫോൺ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിൽ വധശ്രമം ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് വ്യക്തമായി.

article-image

dsdssdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed