പമ്പാവാസൻ നായരുടേത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം: ഒ.ഐ.സി.സി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പമ്പാവാസൻ നായർ നടത്തുന്നത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്ന് ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് നടന്ന ചടങ്ങിൽ 50 നിർദ്ധന കുടുംബങ്ങൾക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിച്ചിരുന്നു. പദ്ധതി വിജയകരമായി പൂർത്തിയാക്കി ബഹ്‌റൈനിൽ തിരിച്ചെത്തിയ പമ്പാവാസൻ നായരെ സന്ദർശിച്ച് ആശംസകൾ അറിയിക്കുകയായിരുന്നു ഒ.ഐ.സി.സി നേതാക്കൾ.

യഥാർത്ഥ ഗുണഭോക്താക്കളെ നേരിട്ട് കണ്ടെത്തിയാണ് അദ്ദേഹം സഹായങ്ങൾ നൽകുന്നത്. അതിനാൽ തന്നെ അർഹരായ കരങ്ങളിലാണ് ഈ സഹായം എത്തുന്നതെന്നത് ഏറെ സന്തോഷകരമാണെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്ത് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, വി. കെ. ശ്രീകണ്ഠൻ എം.പി, എൻ. ഷംസുദ്ദീൻ എം.എൽ.എ, വി. ടി. ബൽറാം, അഡ്വ. ഐ. വിൻസെന്റ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ. സി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് തുടങ്ങിയ നേതാക്കളാണ് പമ്പാവാസൻ നായരെ സന്ദർശിച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed