ജയിലിൽ ഫോൺ ഉപയോഗം: പ്രജ്വൽ രേവണ്ണയ്ക്കെതിരെ പുതിയ കേസ്


ഷീബ വിജയൻ

ബംഗളൂരു: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പക്കൽ നിന്ന് കർണാടക ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണും ചാർജറും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര പോലീസ് രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായും ചേർത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർശന സുരക്ഷയുള്ള ജയിലിനുള്ളിൽ തടവുകാരന് മൊബൈൽ ഫോൺ എത്തിച്ചു നൽകിയതിന് പിന്നിൽ ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

article-image

asdadsasdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed