കാവേരി തർക്കം: കർണാടകത്തിൽ നാളെ ബന്ദ്


ഷീബ വിജയൻ

ബംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി) ഉത്തരവിട്ടതിനെ തുടർന്ന് കന്നഡ സംഘടനകൾ വ്യാഴാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. കാവേരി ജലം വിട്ടുനൽകുന്നതിനെതിരെയും മേക്കേദാട്ടു ഉൾപ്പെടെയുള്ള പദ്ധതികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്.

പൊതുഗതാഗതം, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ദ് ബാധിച്ചേക്കാം. എന്നാൽ സ്കൂളുകൾ അടച്ചിടില്ല. ബസുകൾ, ടാക്സികൾ എന്നിവ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ അന്തർസംസ്ഥാന യാത്രക്കാരെയും അതിർത്തി മേഖലകളിലെ ഗതാഗതത്തെയും ഇത് ബാധിച്ചേക്കാം. എന്നാൽ ആശുപത്രികൾ, ഫാർമസികൾ, പാൽ, പച്ചക്കറി വിതരണം തുടങ്ങിയ അവശ്യ സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

article-image

asdfdfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed