മനുഷ്യക്കടത്ത് കേസ്: രണ്ട് തായ് പൗരന്മാർക്ക് അഞ്ച് വർഷം തടവും പിഴയും വിധിച്ച് ബഹ്‌റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: നല്ല വരുമാനം വാഗ്ദാനം ചെയ്ത് ബഹ്‌റൈനിൽ എത്തിച്ച് പെൺവാണിഭ സംഘത്തിന് വിൽക്കുകയും അടിമകളേപ്പോലെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് തായ് പൗരന്മാർക്ക് അഞ്ച് വർഷം തടവും 2,000 ദീനാർ വീതം പിഴയും വിധിച്ച് ഹൈ ക്രിമിനൽ കോടതി. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ഇരയുടെ യാത്രാച്ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു.
സോഷ്യൽ മീഡിയയിലൂടെയുള്ള പരസ്യം കണ്ട് വിദേശത്ത് ജോലി തേടിയെത്തിയ 40 കാരിയായ തായ് സ്വദേശിനിയാണ് മനുഷ്യക്കടത്തിന് ഇരയായത്. മസാജ് പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റൈനിൽ എത്തിച്ച പ്രതികൾ, പാസ്‌പോർട്ടും സമ്പാദ്യവും പിടിച്ചെടുക്കുകയും പിന്നീട് സൗദി അറേബ്യയിലെ മറ്റൊരാൾക്ക് 300 ദീനാറിന് വിൽക്കുകയുമായിരുന്നു.
തൊഴിൽ ഉപേക്ഷിക്കാൻ ശ്രമിച്ച ഇരയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും പാസ്‌പോർട്ട് തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് യുവതി പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. എക്സിബിഷൻ റോഡിലെ ലൈസൻസുള്ള മസാജ് പാർലർ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
sdfsdf

