പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയൊടിഞ്ഞു: കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ചയെന്ന് പരാതി
ഷീബ വിജയൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവസമയത്തുണ്ടായ വീഴ്ചയെത്തുടർന്ന് നവജാതശിശുവിന്റെ കൈ ഒടിഞ്ഞതായി കുടുംബത്തിന്റെ പരാതി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ - രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈയ്ക്കാണ് പരിക്കേറ്റത്.
ഈ മാസം ആറാം തീയതിയായിരുന്നു പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് പ്ലാസ്റ്റർ ഇടുകയും ചെയ്തു. എന്നാൽ തുടർച്ചികിത്സയിൽ കടുത്ത അശ്രദ്ധയുണ്ടായെന്നും രണ്ടു ദിവസത്തിനുശേഷം പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട്.
sdfdfsdfsdfs
wdsdsdsds

