കർക്കിടക വാവുബലി അർപ്പിച്ച് ആയിരങ്ങൾ: ക്ഷേത്രങ്ങളിൽ വൻ തിരക്ക്


ഷീബ വിജയൻ

കൊച്ചി: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികൾ കർക്കിടക വാവുബലി അർപ്പിച്ചു. പുലർച്ചെ മുതൽ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദക്ഷേത്രം എന്നിവിടങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ആലുവയിൽ പെരിയാർ തീരത്ത് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 36 താൽക്കാലിക ബലിത്തറകളും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലും ചടങ്ങുകൾ നടക്കുന്നുണ്ട്. പെരിയാർ കരകവിഞ്ഞ് മണപ്പുറത്ത് ചെളി നിറഞ്ഞതിനാൽ അത് മാറ്റിയ ശേഷമാണ് ബലിത്തറകൾ ഒരുക്കിയത്. മെട്രോ അധിക സർവീസുകൾ നടത്തുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

article-image

cxddfsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed