വിദ്യാർത്ഥികൾക്ക് പാഠപുസ്തകമെത്തിച്ച് ഇന്ത്യൻ സ്കൂൾ


മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ സി.ബി.എസ്.ഇ വിദ്യാലയമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ പാഠപുസ്തകങ്ങൾ എത്തിക്കും. എൽ.കെ. ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളാണ് അവരവരുടെ വീടുകളിൽ എത്തുക. വിവിധ ക്ലാസുകളിലെ ഫുൾ സെറ്റ് പാഠപുസ്തകങ്ങൾക്ക് ഓർഡർ നൽകിയവർക്കുള്ള പുസ്തകവിതരണമാണ് ആദ്യം തുടങ്ങുകയെങ്കിലും ഭാഗികമായി പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും വിതരണം പിന്നീട് ക്രമീകരിക്കും. പന്ത്രണ്ടായിരത്തി അഞ്ഞൂറ് വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുസ്തക വിതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് എല്ലാ ക്ലാസുകളിലെയും പുസ്തക വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ചെയർമാൻ പ്രിൻസ് നടരാജൻ അറിയിച്ചു. 

വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെ തുക നേരത്തേ മണി എക്സ്‍ചേഞ്ചുകൾ വഴി അടക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നു. മൈക്രോസോഫ്ട് ടീംസ് ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകൾ വളരെ സജീവമായി നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed