ഹരിഗീതപുരം ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ "ഹരിഗീതപുരം ബഹ്‌റൈന്റെ" ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. സംഘടനയുടെ ഒൻപതാം വാർഷിക വേളയിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരവധിയാളുകൾ കുടുംബസമേതം പങ്കെടുത്തു.
വർണ്ണാഭമായ അത്തപ്പൂക്കളവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. ഹരിഗീതപുരം ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും സാംസ്കാരിക പരിപാടികളും സദസ്സിന്റെ കൈയടി നേടി.
ചടങ്ങിന്റെ ഭാഗമായി ബഹ്‌റൈനിൽ 54 വർഷത്തെ ദീർഘകാല പ്രവാസം പൂർത്തിയാക്കിയ ഹരിപ്പാട് സ്വദേശി എസ്.എം. പിള്ളയെ പ്രത്യേകമായി ആദരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി അദ്ദേഹത്തിന് ഉപഹാരം കൈമാറുകയും പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്തു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയിൽ എല്ലാ അംഗങ്ങളും പങ്കാളികളായി.
#4PMNews #HariGeethapuramBahrain #BahrainOnam #HaripadExpats
dsaadsadsads

