കെട്ടിടത്തിൽ നിന്ന് വീണ് എറണാകുളം സ്വദേശി മരണപ്പെട്ടു
മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന എറണാകുളം അലിയാസ് മൈലാദിയൽ ഉതുപ്പ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. സൽമാനിയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം. അന്പത്തിയൊന്പത് വയസായിരുന്നു പ്രായം. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ ബഹ്റൈനിൽ ജോലി ചെയ്യുകയാണ്. മക്കൾ നാട്ടിലാണ്.

