ഇന്ത്യ-ബഹ്‌റൈൻ സഹകരണം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കും: നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത്


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാനും ഉഭയകക്ഷി സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും. ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിക്ക് തന്റെ അക്രഡിറ്റേഷൻ പത്രത്തിന്റെ പകർപ്പ് കൈമാറി.

പുതിയ അംബാസഡറെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും വിവിധ മേഖലകളിൽ തുടരുന്ന സജീവ പങ്കാളിത്തത്തെയും എടുത്തുപറഞ്ഞു. നയതന്ത്ര ചുമതലകൾ വിജയകരമായി നിർവ്വഹിക്കാൻ പുതിയ അംബാസഡർക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.

സ്വീകരണത്തിന് നന്ദി അറിയിച്ച ഡോ. പ്രദീപ് സിംഗ് രാജ്‌പുരോഹിത്, ബഹ്‌റൈനുമായുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര നന്മയ്ക്കായി ഉഭയകക്ഷി ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ സെക്ടർ മേധാവി അംബാസഡർ സ്വലാഹ് മുഹമ്മദ് ശിഹാബ്, ഏഷ്യൻ ആൻഡ് പസഫിക് അഫയേഴ്സ് സെക്ടർ ആക്ടിംഗ് മേധാവി അംബാസഡർ മുഹമ്മദ് റാഷിദ് അൽ സുവൈദി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

#4PMNews #IndiaBahrainRelations #IndianAmbassador #BahrainForeignMinistry

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed