ബഹ്റൈനിൽ ക്യാമ്പിംഗ് സീസൺ നവംബർ 25-ന് ആരംഭിക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ നവംബർ 25-ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം. അടുത്ത വർഷം മാർച്ച് 25 വരെ നാല് മാസക്കാലം ക്യാമ്പ് പ്രേമികൾക്ക് പ്രകൃതി ആസ്വദിക്കാനുള്ള അവസരമാണിത്.
ദക്ഷിണ ഗവർ്റേറ്റും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. സീസൺ ആരംഭിക്കുന്നതോടൊപ്പം അൽജുനുബിയ ആപ്ലിക്കേഷനിലെ ഖയ്യാമ് പദ്ധതിയിലൂടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെയും നിശ്ചിത ക്യാമ്പിംഗ് മേഖലകളിൽ മാത്രം കഴിയേണ്ടതിന്റെയും പ്രാധാന്യം ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി അൽ ഖലീഫ എടുത്തുപറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഉത്തരവാദത്തോടെയുള്ള പെരുമാറ്റം ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നവംബർ 25 മുതൽ 2027 മാർച്ച് 25 വരെയാണ് ഈ വർഷത്തെ ക്യാമ്പിംഗ് സീസൺ നീണ്ടുനിൽക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങളും നിയമങ്ങളും കാമ്പേഴ്സ് കർശനമായി പാലിക്കണമെന്ന് ഗവർണറേറ്റ് അഭ്യർത്ഥിച്ചു.
ക്യാമ്പിംഗുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി campers@southern.gov.bh എന്ന ഇമെയിൽ വിലാസവും, അൽജുനുബിയ ആപ്പിലെ സന്ദേശ സേവനവും, ദേശീയ പരാതി പരിഹാര സംവിധാനമായ തവാസൽ (Tawasul) എന്നിവയും ഉപയോഗിക്കാവുന്നതാണ്.
xg

