മലയാളി മനസ് സ്നേഹ കിറ്റ് വിതരണം പുരോഗമിക്കുന്നു
മനാമ: കോവിഡ് പത്തൊന്പതിന്റെ പശ്ചാത്തലത്തിൽ ”ആരും ഇല്ലാത്തവരായി ആരും ഉണ്ടാകരുത്”എന്ന ആപ്തവാക്യം ഉൾകൊണ്ടു മലയാളി മനസ്സ് നൽകി വരുന്ന “സ്നേഹ കിറ്റ് “ വിതരണം പലഘട്ടങ്ങളായി മുപ്പത് ദിവസം പൂർത്തികരിച്ചതായി ഭാരവാഹികൾ അറിയിച്ചു. തുടക്കത്തിൽ ആവശ്യക്കാർക്ക് സൂപ്പർ മാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ വാങ്ങി നൽകിയിരുന്നത്. പിന്നീട് സെട്രൽ മാർക്കറ്റിൽ നിന്നും അതിന് ശേഷം മൊത്ത വിതരണക്കാരിൽ നിന്ന് സാധനങ്ങൾ ശേഖരിച്ചു കൊണ്ടാണ് കൂടുതൽ ആളുകളിലേയ്ക്ക് ഇവർ സ്നേഹകിറ്റുകൾ എത്തിച്ചത്.
ദൈനംദിന ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന പതിനെട്ട് അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന ഒരു മാസത്തേക്കുള്ള കിറ്റാണ് ഇവർ വിതരണം ചെയ്യുന്നത്.

