തിരിച്ചെത്തുന്ന പ്രവാസികൾ 14 ദിവസം സർക്കാറിന്റെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയേണ്ടി വരും
തിരുവനന്തപുരം: വിദേശത്തു നിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികളെ സർക്കാർ നിരീക്ഷണത്തിൽ 14 ദിവസം താമസിപ്പിക്കാൻ ആലോചന. ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ ക്വാറന്റൈൻ എന്നായിരുന്നു ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്.
സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ 14 ദിവസവും ക്വാറന്റൈൻ ഏർപ്പെടുത്തണമെന്ന കർശന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പുനഃരാലോചന ഉണ്ടായി. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

