മാസ്കുകളുമായി കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം
മനാമ: കോവിഡ്19 കാരണം ബഹ്‌റൈനിലെ നിലവിലെ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം നിർമ്മിച്ച തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ വിതരണത്തിന് തയ്യാറായി. ആദ്യ ഘട്ടത്തിൽ നിർമ്മിച്ച അഞ്ഞൂറിൽ പരം തുണിയുടെ ഫെയ്‌സ് മാസ്‌ക്കുകൾ വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ്, സെക്രെട്ടറി ശ്രീജ ശ്രീധരൻ എന്നിവർ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലത്തിനു കൈമാറി.
ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ മാസ്‌ക്കുകളുടെ വിതരണം ഉണ്ടാകും.

