തംകീൻ അപേക്ഷകൾക്കുള്ള തീയ്യതി നീട്ടി ബഹ്റൈൻ
മനാമ: ബഹ്റൈനിലെ കോവിഡ് 19ന്റെ പ്രത്യാഘാതങ്ങളെ നേരിടാനായി തംകീൻ നൽകിവരുന്ന സഹായപദ്ധതികൾക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. 50 തൊഴിലാളികളിൽ കുറവായി സ്വന്തമായോ, സ്പോൺസറിന്റെ സഹായത്തോടെയോ വിവിധ ബിസിനസുകൾ നടത്തുന്നവർക്കാണ് ഈ സഹായം ലഭിക്കുന്നത്. പതിനേഴായിരത്തോളം പേരാണ് ആദ്യഘട്ടത്തിൽ ഇതിനായി അപേക്ഷകൾ നൽകിയിരിക്കുന്നത്.
ഇതിൽ ആയിരത്തി അറന്നൂറോളം അപേക്ഷകൾ മാത്രമാണ് തള്ളികളഞ്ഞിരിക്കുന്നത്. മൂന്ന് ഗഡുക്കളായിട്ടാണ് സഹായം നൽകുന്നത്. ഇതിൽ ഒരു സ്ഥാപനത്തിന്റെ അടിസ്ഥാന ചിലവുകളായ വാടക, വിദേശ തൊഴിലാളികളുടെ അടക്കമുള്ള ശന്പളം തുടങ്ങിയവയും ഉൾപ്പെട്ടിട്ടുണ്ട്. മേയ് പതിനൊന്ന് വൈകുന്നേരം മൂന്ന് മുപ്പത് വരെയാണ് തംകീന്റെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാൻ സാധിക്കുക.

