പാക്ട്  'സർഗ്ഗസന്ധ്യ  'നവംബർ 29 ന് 


മനാമ:പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയറ്റർ "പാക്ട്"അംഗങ്ങളുടെ  ആഭിമുഖ്യത്തിൽ ഇന്റർ ആഡ്‌സിന്റെ സഹകരണത്തോടെ നടക്കുന്ന സംഗീത വിരുന്ന്  'സർഗ്ഗസന്ധ്യ  'നവംബർ 29 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പാക്ട് അംഗങ്ങൾ അവതരിപ്പിക്കുന്ന  സംഗീത പരിപാടികളും ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാകാരന്മാർ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ചലച്ചിത്ര പിന്നണി ഗായിക വിജിതാ ശ്രീജിത്ത്,രാജീവ് വെള്ളിക്കോത്ത്,ഉണ്ണികൃഷ്ണൻ ,പവിത്രാ പത്മകുമാർ തുടങ്ങിയവരും സർഗ്ഗ സന്ധ്യയിൽ  സംബന്ധിക്കും. മനോജ വടകരയുടെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയും ഉണ്ടാകും.
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed