ബഹ്‌റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ:ബഹ്‌റൈൻ മുൻ പ്രവാസിയും പ്രവാസി സമൂഹത്തിൽ അറിയപ്പെടുന്ന ആളുമായിരുന്ന കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് നരിക്കലക്കണ്ടി രാജൻ (58) നാട്ടിൽ നിര്യാതനായി. സൽമാബാദിൽ സ്പെയർ പാർട്ട്സ് കട നടത്തിയിരുന്ന അദ്ദേഹം രണ്ടു വര്ഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. വൃക്ക സംബന്ധമായ അസുഖം കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു .ഭാര്യ ശോഭ,മക്കൾ ശ്യാംജി, ശരുൺ.പരേതന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ ബഹ്‌റൈനിലെ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഇന്ന് രാത്രി 9 മണിക്ക് അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ വച്ച് ഒരു അനുശോചനയോഗം ചേരുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

