കെയർ ഫൗണ്ടേഷൻ    "ഉൽസവരാവ് 2020" പോസ്റ്റർ പ്രകാശനം ചെയ്തു 


മനാമ:നിയാർക്ക്  ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച  അമ്മക്കൊരുമ്മ എന്ന പരിപാടിയിൽ വെച്ച്, കേരളത്തിൽ തെരുവിന്റെ കൂട്ടുകാരിക്ക് കൂടൊരുക്കാൻ കെയർ ഫൗണ്ടേഷൻ നേതൃത്വം നൽക്കുന്ന  "ഉൽസവരാവ് 2020" എന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ .കെ.ടി സലീം ജസ്റ്റിസ്റ്റ് കമാൽ പാഷക്ക് നൽകി  നിർവഹിച്ചു.കെയർ ഫൗണ്ടേഷൻ ബഹ്റൈൻ കോർഡിനേറ്റർ മുഹമ്മദ് പുനത്തിൽ, പ്രവാസി കമ്മിഷൻ അംഗം സുബൈർ ണ്ണൂർ, തണൽ ഭാരവാഹി തെരുവത്ത് മജീദ്, നെസ്റ്റ് കൊയിലാണ്ടി ചെയർമാൻ . യൂനുസ് എന്നിവർ സംബന്ധിച്ചു., പ്രേരാമ്പ്രയിലെ തെരുവിൽ ചെരുപ്പുകുത്തി കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന  ലിസിക്ക് വീട് നിർമാക്കാൻ 2020 ജനുവരി 28 ന്  നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ഉൽസവരാവ് നടത്തുന്നത്, പരിപാടിയുമായി സഹകരിക്കാനും, ടിക്കറ്റിനും മുഹമ്മദ് പുനത്തിലുമായി 33602501 ബന്ധപ്പെടാവുന്നതാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed