അജിത് പവാറിനെ തിരികെ പാളയത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുമായി എന്‍.സി.പി


മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന മഹാരാഷ്ട്രയില്‍ അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി എന്‍.സി.പി നീക്കം ശക്തമാക്കുന്നു. എത്രയും വേഗം ഉപമുഖ്യമന്ത്രി പദവി രാജിവെച്ച് എന്‍സിപിയിലേക്ക് തിരികെ എത്തണമെന്ന് ചര്‍ച്ച നടത്തിയ എന്‍സിപി എംഎല്‍എ ദിലീപ് വല്‍സെ പാട്ടീല്‍ അജിത് പവാറിനോട് പറഞ്ഞു.
ശരദ് പവാറിന്റെ നിര്‍ദ്ദേശപ്രകരം എന്‍.സി.പി എം.എല്‍.എ ദിലീപ് വല്‍സെ പാട്ടീല്‍ കൂടിക്കാഴ്ച നടത്തിയത്. എന്‍സിപി നേതാവ് ജയന്ത് പാട്ടീലും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയിരുന്നു.
ബിജെപി എംപി സഞ്ജയ് കാക്കഡെയും ശരത് പവാറും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് എന്‍സിപി എംഎല്‍എ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed