രാജ്യത്തെ ഫ്യൂവൽ സ്റ്റേഷനുകളിൽ  ഇ പേയ്‌മെന്റ് സംവിധാനം നടപ്പാക്കും 


മനാമ:രാജ്യത്തെ എല്ലാ ഫ്യൂവൽ  സ്റ്റേഷനുകളിലും ഇ പേയ്‌മെന്റ് രീതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.ഇത് സംബന്ധിച്ച് രാജ്യത്തെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിംഗ് കമ്പനിയായ ബെനഫിറ്റ് ബഹ്റൈനുമായി ബാപ്‌കോ ധാരണയിലെത്തിയതായി ബെനഫിറ്റ് സി ഇ ഓ അബ്ദുൾ വഹാദ് അൽ ജീലാനി പറഞ്ഞു..നിലവിൽ ബാപ്‌കോ കാർഡ് ഉള്ളവർക്ക് മാത്രമാണ് ബാപ്‌കോയുടെ കേന്ദ്രങ്ങളിൽ നിന്ന്   ഇ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാൻ കഴിയുന്നത്.ബെനഫിറ്റ് ഈ രംഗത്തേക്ക് വരുന്നതോടെ സാധാരണക്കാർക്ക് എല്ലാം തന്നെ ബെനഫിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാൻ കഴിയുകയും  കൂടുതൽ സമയം ലാഭിക്കാനും കാഷ്‌ലെസ് പേയ്‌മെന്റ് സിസ്റ്റം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തില് ഉള്ള സ്‌ഥാപനമാണ് ബെനഫിറ്റ് കമ്പനി .

You might also like

  • Lulu Exchange
  • Straight Forward

Most Viewed