ആര്‍.സി.ഒ സമ്മര്‍ക്യാന്പ് : 'ലുലു' റംലി മാളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു


മനാമ:   കുട്ടികള്‍ക്കായുള്ള  ആര്‍.സി.ഒ സമ്മര്‍ക്യാന്പിനോട് അനുബന്ധിച്ച്   'ലുലു' റംലി മാളില്‍  പരിപാടികള്‍ സംഘടിപ്പിച്ചു.    റംലി മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന സമ്മര്‍ക്യാന്പ് ആര്‍.സി.ഒ സെക്രട്ടറി ജനറല്‍ ഡോ.മുസ്തഫ അല്‍ സയിദ് സന്ദര്‍ശിക്കുകയും ക്യാന്പ് അംഗങ്ങളെ അഭിനന്ദിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 2013 മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആര്‍.സി.ഒയുടെ സമ്മര്‍ക്യാന്പിന് പിന്തുണ നല്‍കി വരികയാണ്.ഈ വര്‍ഷത്തെ ക്യാന്പില്‍ 100 കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളുടെ വിവിധ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, പെയിന്‍റിങ്, കാലിഗ്രാഫി, ബോക്സിങ്, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് പ്രാവിണ്യം തുടങ്ങിയവയാണ് ക്യാന്പിന്റെ ലക്ഷ്യം. ഭാവിയിലേക്കുള്ള കരുതല്‍ ധനമാണ് കുട്ടികളെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ ജൂസര്‍ രൂപവാല ചടങ്ങില്‍ പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷമായി ലുലു ഗ്രൂപ്^ആര്‍.സി.ഒ ക്യാന്പിന് പിന്തുണ നല്‍കുന്നതായും അദ്ദേഹം  കൂട്ടി ചേര്‍ത്തു. ക്യാന്പ് ആഗസ്റ്റ് 10 ന് സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed