കാശ്മീർ ബിൽ കീറിയെറിഞ്ഞു; പ്രതാപനേയും ഹൈബിയേയും ശാസിച്ച് സ്പീക്കർ
ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരായ ടി.എൻ പ്രതാപനെയും ഹൈബി ഈഡനെയും താക്കീത് ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. കാഷ്മീരിനെ വിഭജിക്കാനും 370ാം അനുച്ഛേദം റദ്ദാക്കാനുമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച കാശ്മീർ പ്രമേയം ലോക്സഭയിൽ വലിച്ചു കീറിയതിനാണ് ശാസന.
രാവിലെ, സ്പീക്കറുടെ ചേംബറിൽ വിളിച്ചുവരുത്തിയാണ് ഇരുവരെയും താക്കീത് ചെയ്തത്. ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ ഭരണഘടന വലിച്ചു കീറി പ്രതിഷേധിച്ചതിന് രണ്ട് രാജ്യസഭ എംപിമാരെ തിങ്കളാഴ്ച സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. പിഡിപി അംഗങ്ങളായ മിർ ഫയാസ്, നാസിർ അഹമ്മദ് എന്നിവരെയാണ് സ്പീക്കർ വെങ്കയ്യ നായിഡു പുറത്താക്കിയത്. പിന്നീട് സഭയ്ക്കു പുറത്തെത്തിയായിരുന്നു ഇരുവരും പ്രതിഷേധിച്ചത്.

