​​​തെരെഞ്ഞെടുപ്പ് സമയത്ത് ​​ പി.ടി എ റഹീമിനെതിരായി ഉന്നയിച്ച ഹവാല ഇടപാട് തെളി​ഞ്ഞതായി ടി. സിദ്ദിഖ്


മനാമ: തെരെഞ്ഞെടുപ്പ് സമയത്ത്  പി.ടി എ റഹീമിനെതിരായി ഉന്നയിച്ച  ഹവാല ഇടപാട് തെളിഞ്ഞതായി കോഴിക്കോട് ഡിസിസി പ്രസിഡണ്ട്   ടി. സിദ്ദിഖ്.  ബഹ്‌റൈൻ ഒഐസിസി  കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ  പരിപാടിയായ കോഴിക്കോട് ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയ ഇദേഹം  ബഹ്റൈനിൽ ഇന്ന് രാവിലെ വാർത്താ ലേഖകരുമായി സംസാരിക്കുന്നതിനിടയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.  സി.പി.എം കേരളത്തില്‍  ദൂരവ്യാപകമായ പ്രത്യാഘാതകങ്ങള്‍ ഉണ്ടാക്കുന്ന സാന്പത്തിക മാഫിയ ശക്തികള്‍ക്ക് അടിമപ്പെടുന്ന ഏറ്റവും ക്രൂരമായ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദേഹം ആരോപിച്ചു. സി.പി.എം  ഇതില്‍ ഓഹരി സ്വീകരിക്കുന്ന മാധ്യമമായി നില്‍ക്കുന്നതിനാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. പി.ടി എ റഹീം  ഹവാല മാഫിയ ബന്ധത്തിലൂടെ ലഭിക്കുന്ന പണം സിപി. എമ്മിന്  നല്‍കുന്നത് എന്ന് ശക്തമാണെന്നും,  താനൂര്‍, കുന്ദമംഗലം, നിലന്പൂര്‍, കൊടുവള്ളി , തിരൂര്‍ അടക്കമുള്ള നിയോജക മണ്ഠലങ്ങളില്‍  സാന്പത്തിക ശക്തികളെയാണ് തിരഞ്ഞെടുപ്പില്‍ രംഗത്ത് ഇറക്കിയതെന്നും അദേഹം  പറഞ്ഞു. കുന്ദമംഗലം മണ്ഡലത്തിൽ പി.ടി എ റഹിമിനെതിരെ മത്സരിച്ച് പരാജയപ്പെട്ട സിദ്ദിഖ് അന്നു തന്നെ ഹവാല ഇടപാടുകളെ കുറിച്ചുള്ള  ഈ ആരോപണം ഉന്നയിച്ചിരുന്നു. 
 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed