വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു
മനാമ: കെ.സി.എയുടെയും ഏഷ്യൻ വില്ലേജ് ആന്റ് മാഗ്നനം ഇംപ്രിന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 20ന് വൺഡേ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. സ്പോർട്ട്സ് സെക്രട്ടറി ജേക്കബ് എം.കെ, കൺവീനർമാരായ റൈസൺ, ഷിജു ജോൺ, തോമസ് പുത്തൻവീടൻ എന്നിവരുടെ നേതൃത്വത്തിൽ ആറ് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ടൂർണ്ണമെന്റ് രാത്രി 10:30ന് സമാപിക്കും. വിജയിക്കുന്നവർക്ക് ട്രോഫികളും, ക്യാഷ് അവാർഡും നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

