ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ നിരോധനം: നിർദേശം അംഗീകരിച്ച് പാർലമെന്റ്


പ്രദീപ് പുറവങ്കര / മനാമ 

രാജ്യത്തെ പ്രധാന റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. എം.പി. ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കുവൈത്തിലെ നിയമങ്ങൾ മാതൃകയാക്കി ഈ നിർദേശം മുന്നോട്ടുവെച്ചത്. ഹൈവേകളിലെ അതിവേഗ പാതകളിൽ ഡെലിവറി ബൈക്കുകൾ പ്രവേശിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ബൈക്കുകളെ ഇടറോഡുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ആവശ്യം.

എന്നാൽ, ആഭ്യന്തര മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ റോഡ് ശൃംഖലകൾ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നതിനാൽ നിരോധനം പ്രായോഗിക ബുദ്ധിമുട്ടുകൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിലവിൽ നിയമലംഘനം നടത്തുന്ന ബൈക്കുകൾക്കെതിരെ ട്രാഫിക് വിഭാഗം കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. 2022 മുതൽ 2025 ഫെബ്രുവരി വരെ 1,005 ഡെലിവറി ബൈക്കുകളാണ് പിടിച്ചെടുത്തത്. കൂടാതെ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനായി 500 സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതിയും അവസാന ഘട്ടത്തിലാണ്. പാർലമെന്റ് അംഗീകരിച്ച നിർദേശത്തിൽ സർക്കാർ നടത്തുന്ന വിശദമായ പഠനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed