അൽ മന്നാഇ സെന്റർ മലയാള വിഭാഗം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
പ്രദീപ് പുറവങ്കര / മനാമ
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റയ്യാൻ സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഹംസ കെ. ഹമദ് അധ്യക്ഷത വഹിച്ചു. എം.എം. രിസാലുദ്ദീൻ സ്വാഗതം ആശംസിച്ചു.
പ്രധാന ഭാരവാഹികൾ: ടി.പി. അബ്ദുൽ അസീസ് (പ്രസിഡന്റ്), എം.എം. രിസാലുദ്ദീൻ (ജനറൽ സെക്രട്ടറി), ഹംസ (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് അംഗങ്ങളായി യാഖൂബ് ഈസ്സ, വി.പി. അബ്ദു റസാഖ്, ഹനീഫ് പി.പി. എന്നിവരും, വൈസ് പ്രസിഡന്റുമാരായി ഹംസ കെ. ഹമദ്, എൻ.എം. കുഞ്ഞു മുഹമ്മദ്, അബ്ദു ലത്വീഫ് സി.എം. എന്നിവരും ചുമതലയേറ്റു.
വിഭാഗം തലവന്മാർ: ബിനു ഇസ്മായിൽ (ഓർഗനൈസിങ്), അബ്ദു സലാം സി. (ഇവന്റ്), സാദിഖ് ബിൻ യഹ്യ (വിദ്യാഭ്യാസം), ബീരാൻ കോയ (ദഅവാ), അബ്ദു ലത്വീഫ് ചാലിയം (ഹെഡ് ഓഫ് പ്രിൻസിപ്പൽസ്), ബിർഷാദ് അബ്ദുൽ ഗനി (ക്യു. എച്ച്. എൽ. എസ്.), മുഹമ്മദ് ഷബീർ (സൗണ്ട് / യൂണിറ്റ് കോർഡിനേഷൻ), അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സം (തർബിയ) എന്നിവരെയും തിരഞ്ഞെടുത്തു.
കൂടാതെ സാമൂഹികം, മാധ്യമം, ആരോഗ്യം, സാങ്കേതിക വിഭാഗം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ പ്രവാസി സമൂഹത്തിനിടയിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
gdf

