ഗ്രോക്ക് എഐ വിവാദം: എക്സിന്റെ മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്രം; ആക്ഷൻ റിപ്പോർട്ട് തേടി


ഷീബ വിജയൻ

ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിലെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാറ്റ്‌ഫോം നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. മറുപടിയിൽ പ്രധാന വിവരങ്ങൾ ഒഴിവാക്കിയതായാണ് ഐടി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുന്നതായും അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും പരാതിയുയർന്നിരുന്നു. ഇതിനെതിരെ എടുത്ത നടപടികളെക്കുറിച്ച് 72 മണിക്കൂറിനുള്ളിൽ വിശദമായ 'ആക്ഷൻ ടേക്കൺ റിപ്പോർട്ട്' നൽകാൻ കേന്ദ്രം നിർദ്ദേശിച്ചു. ഐടി നിയമപ്രകാരമുള്ള 'സേഫ് ഹാർബർ' പരിരക്ഷ നിലനിർത്തണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം എക്സിന് മുന്നറിയിപ്പ് നൽകി. സമാനമായ സുരക്ഷാ വീഴ്ചകൾ യുകെയിലും മലേഷ്യയിലും ചർച്ചയായിട്ടുണ്ട്.

article-image

cvdfsdfcsv

You might also like

  • Lulu Exchange
  • Straight Forward

Most Viewed