കസ്റ്റംസ് തീരുവ സ്ലാബുകൾ കുറയ്ക്കുന്നു; വ്യാപാര മേഖലയ്ക്ക് ആശ്വാസം
ഷീബ വിജയൻ
മുംബൈ: രാജ്യത്തെ ഇറക്കുമതി നികുതി ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി കസ്റ്റംസ് തീരുവ സ്ലാബുകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. നിലവിലുള്ള എട്ട് സ്ലാബുകളെ നാലായി ചുരുക്കാനാണ് നീക്കം. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. നികുതി ഘടനയിലെ അവ്യക്തതകൾ നീക്കാനും തർക്കങ്ങൾ കുറയ്ക്കാനും പുതിയ പരിഷ്കാരം സഹായിക്കും. നിലവിൽ കസ്റ്റംസുമായി ബന്ധപ്പെട്ട് 24,000 കോടി രൂപയുടെ കേസുകൾ തീർപ്പാകാതെ കിടക്കുന്നുണ്ട്.
sadadsdas

