ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയർ ജനുവരി 15, 16 തീയതികളിൽ: ഭാഗ്യശാലികളെ കാത്ത് പുത്തൻ കാറും ഒട്ടേറെ സമ്മാനങ്ങളും
പ്രദീപ് പുറവങ്കര / മനാമ
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക സാംസ്‌കാരിക മേള ജനുവരി 15, 16 തീയതികളിൽ നടക്കും. സ്റ്റാർ വിഷൻ ഒരുക്കുന്ന മെഗാ ഫെയറിൽ സയാനി മോട്ടോഴ്‌സ് നൽകുന്ന പുത്തൻ എം.ജി കാറാണ് റാഫിൾ ഡ്രോയിലെ ഒന്നാം സമ്മാനം. കൂടാതെ സ്വർണ്ണ നാണയങ്ങൾ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 2 ദിനാർ നിരക്കിലുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപ്പന ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
അധ്യാപക-വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന മേളയിൽ പ്രശസ്ത കലാകാരന്മാർ അണിനിരക്കും. 15-ന് വ്യാഴാഴ്ച പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന തത്സമയ സംഗീതനിശ അരങ്ങേറും. 16-ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് പിന്നാലെ പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ, അഭിഷേക് സോണി എന്നിവർ നയിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും.
ജനുവരി 18-ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി റാഫിൾ നറുക്കെടുപ്പ് നടക്കും. സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക മേളയായിരിക്കും ഇതെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ജനറൽ കൺവീനർ ആർ. രമേഷ് എന്നിവർ അറിയിച്ചു.
fhghfh

