മുഹറഖ് മലയാളി സമാജം വിഷു-ഈസ്റ്റർ ആഘോഷിച്ചു
മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിഷു-ഈസ്റ്റർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുഹറഖിലെ അൽ മാസ് െറസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്ത സമാജം രക്ഷാധികാരി അനിൽകുമാർ മുതുകുളം, ഉപദേഷ്ടാവ് പ്രദീപ് പുറവങ്കര, അൻജു മനീഷ് എന്നിവർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
മുഹറഖ് മലയാളി സമാജം പ്രസിഡണ്ട് പ്രകാശ് പൊന്നാനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഫൈറൂസ് കല്ലറയ്ക്കൽ സ്വഗതവും ബഹൈറനിലെ കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ.എം.സി.സി പ്രതിനിധി റഫീഖ് നാദാപുരം, സാംസ പ്രസിഡണ്ട് വൽസരാജ്, യു.എൻ.എ പ്രതിനിധികളായ വൈശാഖ് ഉണ്ണികൃഷ്ണൻ, മുഹസീന, സമാജം എന്റർടൈൻമെന്റ് സെക്രട്ടറി ജോയി കല്ലന്പലം എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് കേരളീയ തനിമയാർന്ന വിവിധ കലാസാംസ്കാരിക പരിപാടികളോടെപ്പം സഹൃദയ പയ്യന്നൂർ അവതരിപ്പിച്ച നാട്ടരങ്ങ്, മുഹറഖിലെ പ്രവാസി കലാകാരന്മാരും കലാകാരികളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി പ്രകാശ്, വിപിൻ, വിനു വർഗ്ഗീസ്, ശ്രിലാൽ ഓച്ചിറ, ജിതിൻ, ശക്തി, അനിൽകുമാർ, സന്തോഷ്, വനിതാ വിഭാഗത്തിൽ നിന്ന് ഷീനാ ജിതിൻ, കവിതാ പ്രകാശ്, സിമി ജോയ്, രജിതാ ശക്തി, സംഗീത എന്നിവരെ കൂടാതെ സമാജം വൈസ് പ്രസിഡണ്ട് കുമാർ, ജോയിന്റ് സെക്രട്ടറി ജോബോയ്, സമാജത്തിന്റെ എല്ലാ എക്സിക്യുട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ജയൻ ശ്രേയസ് നന്ദി പറഞ്ഞു.

