ഒ.ഐ.സി.സി ‘കോഴിക്കോട് ഫെസ്റ്റ്’: ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര / മനാമ 

ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ‘കോഴിക്കോട് ഫെസ്റ്റി’നോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സഗയ്യയിലെ ബി.എം.സി ഹാളിൽ നടന്ന മത്സരത്തിൽ ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു. 18 വയസ്സുവരെയുള്ള കുട്ടികളെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്.

വിജയികൾ: ഗ്രൂപ്പ് എ (5-8 വയസ്സ്) വിഭാഗത്തിൽ ആർദ്ര രാജേഷ് ഒന്നാം സ്ഥാനവും, മുഹമ്മദ് മുഖ്താർ, രുക്മിണി രമേഷ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഗ്രൂപ്പ് ബിയിൽ (8-11 വയസ്സ്) അനായ് കൃഷ്ണ കവാശ്ശേരി, മവ്‌റ കൊട്ടയിൽ, നേഹ ജഗദീഷ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് സിയിൽ (11-18 വയസ്സ്) ശ്രീദേവ് കരുൺ ഒന്നാം സ്ഥാനത്തിന് അർഹനായി. ദിയ ഷെറിൻ, ആദിഷ് എ. രാജേഷ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

ബിജുബാൽ സി.കെ അധ്യക്ഷത വഹിച്ച അവാർഡ് വിതരണ ചടങ്ങിൽ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു വിധികർത്താക്കളെ ആദരിച്ചു. ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. വടകര എം.എൽ.എ കെ.കെ രമ, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം എന്നിവർ മത്സര വേദി സന്ദർശിച്ചു. ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed