ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ; ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യം ഇനി താമരയ്ക്കൊപ്പം


ഷീബ വിജയൻ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇടത് പക്ഷത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന കാഴ്ചപ്പാടുകളിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.

കേരളത്തിൽ നിലവിൽ ആശയപരമായ രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ തൊഴിൽ തേടി നാടുവിടുന്ന സ്ഥിതി തുടർന്നാൽ കേരളം വൈകാതെ ഒരു വൃദ്ധാലയമായി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇനി മുതൽ തന്റെ ശബ്ദം ബിജെപിക്ക് വേണ്ടി മാത്രമായിരിക്കുമെന്നും റെജി ലൂക്കോസ് വ്യക്തമാക്കി.

article-image

cxzxzxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed