ഉടുമ്പൻചോലയിൽ വീണ്ടും മണിയാശാൻ; ജയസാധ്യത കണക്കിലെടുത്ത് സിപിഎം തീരുമാനം
ഷീബ വിജയൻ
ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം തീരുമാനിച്ചു. മണിയാശാൻ കളത്തിലിറങ്ങിയാൽ വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.
ആരോഗ്യസ്ഥിതി പരിഗണിച്ച് മുൻ എംപി ജോയ്സ് ജോർജിന്റെ പേര് നേരത്തെ ചർച്ചകളിൽ വന്നിരുന്നുവെങ്കിലും, മണ്ഡലത്തിൽ മണിക്കുളള ജനപ്രീതിയും സ്വാധീനവും പരിഗണിച്ച് അദ്ദേഹത്തെ തന്നെ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. 2016-ൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മണി, 2021-ൽ 38,000-ത്തിലധികം വോട്ടുകൾക്കാണ് മണ്ഡലം നിലനിർത്തിയത്. 1958 മുതൽ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം ഇടുക്കിയിലെ കരുത്തുറ്റ നേതാക്കളിൽ ഒരാളാണ്.
qwadqwwqa

