കർഷക സഭയിലെ അധിക്ഷേപം: കങ്കണ റണാവത്ത് കോടതിയിൽ നേരിട്ട് ഹാജരാകണം


ഷീബ വിജയൻ

ചണ്ഡീഗഢ്: കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ച കേസിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് കോടതി. ജനുവരി 15-ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കങ്കണയുടെ അപേക്ഷ കോടതി തള്ളി. വിശ്വസനീയമായ കാരണങ്ങൾ ബോധിപ്പിക്കാത്തതിനാലാണ് കോടതി നടപടി. 2020-21 കാലയളവിലെ സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73-കാരിയെ ബിൽക്കീസ് ബാനു എന്ന് തെറ്റായി വിശേഷിപ്പിച്ചതിനും 100 രൂപ നൽകി പ്രതിഷേധത്തിന് എത്തിച്ചതാണെന്ന് അധിക്ഷേപിച്ചതിനുമാണ് കങ്കണയ്ക്കെതിരെ കേസെടുത്തത്.

article-image

asddasdasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed