മാറാട് വിഷയം വീണ്ടും ചർച്ചയിൽ; സിപിഎമ്മിനെതിരെ എം.എൻ. കാരശ്ശേരി
ഷീബ വിജയൻ
കോഴിക്കോട്: മാറാട് കലാപവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ചിന്തകൻ പ്രൊഫ. എം.എൻ. കാരശ്ശേരി. മാറാട് കലാപ സമയത്ത് ജമാഅത്തെ ഇസ്‌ലാമി എൽഡിഎഫിനൊപ്പമായിരുന്നു എന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2003-ലെ ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധതയുടെ പേരിൽ സിപിഎമ്മും ജമാഅത്തെ ഇസ്‌ലാമിയും കൈകോർത്തത് ബാലൻ മറന്നുപോയതാകാം എന്നും അദ്ദേഹം പരിഹസിച്ചു.
രാഷ്ട്രീയ നേതാക്കൾ സാമുദായികമായി ചേരിതിരിവ് ഉണ്ടാക്കുന്നത് സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുമെന്നും, വോട്ടുകൾക്കായി പഴയ മുറിവുകൾ മാന്തിപ്പൊളിക്കുന്നത് മനപ്പൂർവമാണെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി ഭരിക്കുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ബാലന്റെ ആരോപണങ്ങൾ 'ഗീബൽസിയൻ തന്ത്രം' ആണെന്നും ബിജെപി പോലും ആയുധമാക്കാത്ത വിഷയം സിപിഎം ഉപയോഗിക്കുന്നത് വർഗീയ ധ്രുവീകരണത്തിനാണെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ പ്രതികരിച്ചു.
erfeewewrew

