കേരളത്തിലെ മൂന്ന് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി; ജഡ്ജിമാരെ മാറ്റണമെന്ന് ഇമെയിൽ, വ്യാപക തിരച്ചിൽ
ഷീബ വിജയൻ
സംസ്ഥാനത്തെ വിവിധ ജില്ലാ കോടതികളിൽ ബോംബ് ഭീഷണി മുഴക്കി ഇമെയിൽ സന്ദേശം ലഭിച്ചു. കാസർകോട്, മഞ്ചേരി, ഇടുക്കി ജില്ലാ കോടതികളിലാണ് വ്യാഴാഴ്ച പുലർച്ചെ ബോംബ് വെച്ചതായി ഭീഷണി സന്ദേശം എത്തിയത്. പുലർച്ചെ 3.22-ഓടെയാണ് കോടതി അധികൃതർക്ക് ഈ ഇമെയിൽ ലഭിച്ചത്.
കോടതിക്കുള്ളിൽ മൂന്ന് ആർ.ഡി.എക്സ് (RDX) അടങ്ങിയ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.15-ന് മുൻപായി ജഡ്ജിമാരെ ഒഴിപ്പിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെത്തുടർന്ന് കോടതി സമുച്ചയങ്ങളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റി. പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.
പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം സൈബർ സെൽ ആരംഭിച്ചു.
deqweqwewqqw

