കൊട്ടാരക്കരയിൽ അഖിൽ മാരാർ? കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സിനിമാതാരവും
ഷീബ വിജയൻ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലം തിരിച്ചുപിടിക്കാൻ ബിഗ് ബോസ് വിജയിയും നടനുമായ അഖിൽ മാരാറെ കോൺഗ്രസ് പരിഗണിക്കുന്നു. ഡിസിസി തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് മാരാറുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ജനപ്രീതി വോട്ടായി മാറുമെന്നാണ് പാർട്ടി വിലയിരുത്തൽ.
അഖിൽ മാരാറെ കൂടാതെ ഡിസിസി ജനറൽ സെക്രട്ടറി പി. ഹരികുമാർ, പ്രശസ്ത എഴുത്തുകാരനും കെപിസിസി പബ്ലിക് പോളിസി അധ്യക്ഷനുമായ ജെ.എസ്. അടൂർ (ജോൺ സാമുവൽ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് പേർ. ജെ.എസ്. അടൂരിന്റെ പേര് ഒരു മുതിർന്ന നേതാവാണ് നിർദ്ദേശിച്ചതെന്നാണ് വിവരം. കൊട്ടാരക്കരയിലെ ശക്തമായ എൽഡിഎഫ് കോട്ട തകർക്കാൻ ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
cxzzxcxzc

