മാധവ് ഗാഡ്ഗിൽ അന്തരിച്ചു; വിടവാങ്ങിയത് പശ്ചിമഘട്ടത്തിന്റെ കാവൽക്കാരൻ


ഷീബ വിജയൻ

പുനെ: ഭാരതത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പുനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുനെയിൽ നടക്കും.

പശ്ചിമഘട്ടത്തിന്റെ ശബ്ദം 2011-ൽ പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്' ഇന്ത്യയിലെ പാരിസ്ഥിതിക ചർച്ചകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കി. പശ്ചിമഘട്ടത്തിലെ അനിയന്ത്രിതമായ വികസനം വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ പിൽക്കാലത്ത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലകളായി തിരിച്ച് സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

അക്കാദമിക് മികവും പുരസ്കാരങ്ങളും 1942 മെയ് 24-ന് പുനെയിൽ ജനിച്ച ഗാഡ്ഗിൽ, മുംബൈ സർവകലാശാലയിലെ പഠനത്തിന് ശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ദീർഘകാല അധ്യാപന ജീവിതത്തിനിടെ പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട് 215 ഗവേഷണ പ്രബന്ധങ്ങളും ആറ് പുസ്തകങ്ങളും അദ്ദേഹം രചിച്ചു. 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.

രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

റിപ്പോർട്ടും വിവാദങ്ങളും 2010-ൽ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ തലവനായിരുന്നു അദ്ദേഹം. സമിതി സമർപ്പിച്ച റിപ്പോർട്ട് നടപ്പിലാക്കുന്നത് വികസനത്തെ ബാധിക്കുമെന്നാരോപിച്ച് പല സംസ്ഥാനങ്ങളും എതിർപ്പുമായി രംഗത്തെത്തി. ഇതേത്തുടർന്ന് കസ്തൂരിരംഗൻ സമിതിയെ സർക്കാർ നിയോഗിച്ചെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിലെ ശാസ്ത്രീയ സത്യങ്ങൾ ഇന്നും പ്രസക്തമായി തുടരുന്നു.

article-image

dsacdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed