ചരിത്രത്തിലാദ്യം: കേന്ദ്ര ബജറ്റ് അവതരണം ഞായറാഴ്ച
ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ തീയതിയിൽ മാറ്റമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും, അവധി ദിനത്തിലും ബജറ്റ് അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ തുടർച്ചയായി ഒമ്പത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന റെക്കോർഡ് നിർമല സീതാരാമന് സ്വന്തമാകും.
ബജറ്റ് സമ്മേളനം ജനുവരി 28-ന് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ ആരംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സർവേ അവതരിപ്പിക്കും. ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാനാണ് 2017 മുതൽ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങിയത്.
dtdgdffd

