ഇന്ത്യൻ സോ­ഷ്യൽ ഫോ­റം വടകര മേ­ഖലാ­ സമ്മേ­ളനം നടത്തി­


മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മേഖലാസമ്മേളനവും അംഗത്വ വിതരണ ക്യാന്പയിനും നടത്തി. സ്വത്വബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ രാഷ്ട്രീയ സാംസ്കരിക സംഘടനകളുടെ പങ്ക് ചെറുതല്ലെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച അൻവർ കുറ്റ്യാടി വിലയിരുത്തി. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിലെ ആശങ്കകളെകുറിച്ച് മുഖ്യഅതിഥി യൂസഫ് അലി തൃശ്ശൂർ വിശദീകരിച്ചു. ഷാജഹാൻ വാണിമേൽ അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ സർജാസ് കുഞ്ഞിപ്പള്ളി സ്വാഗതം പറഞ്ഞു. അംഗത്വ വിതരണ ക്യാന്പയിൻ ഷാക്കിർ വടകര ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈനിലെ പ്രവർത്തനങ്ങളെ കുറിച്ചും ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും നബീൽ തിരുവള്ളൂർ, സമീർ കല്ലാച്ചിയും മുഖ്യപ്രഭാഷണം നടത്തി. ഷമീർ വില്ല്യാപ്പള്ളി ആശംസയറിയിച്ച പരിപാടിയിൽ മുഹമ്മദലി നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed