ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്‌റൈൻ പ്രവാസിയായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി മാത്യു ജോർജ് നാട്ടിൽ നിര്യാതനായി. 16 വർഷമായി ബഹ്റൈനിൽ അവാൽ ഗൾഫ് മാനുഫാക്ട്ച്ചറിംഗ് കന്പനിയിൽ ജോലി ചെയ്തിരുന്നു. മരണാനന്തര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര, ചെങ്ങമനാട് വിലൂർ സലേം മാർത്തോമ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ മാത്യു, മക്കൾ: അജീഷ് മാത്യു (ബഹ്‌റൈൻ), അനീഷ് മാത്യു.

