ബി­.കെ­.എസ് ദേ­വ്ജി­ ബാ­ലകലോ­ത്സവം 2018; ഓപ്പൺ ഹൗസ് സംഘടി­പ്പി­ച്ചു­


മനാമ: പ്രവാസി മലയാളി കുട്ടികളുടെ സർ‍ഗ്ഗവാസനകളുടെ കലാമാമാങ്കമായ ബി.കെ.എസ്− ദേവ്ജി ബാലകലോത്സവം−2018ന്റെ മത്സരങ്ങളുടെ വിശദീകരണങ്ങൾക്ക് വേണ്ടിയുള്ള രക്ഷിതാക്കളുടെ ഓപ്പൺഹൗസ് മീറ്റിംഗ് ബുധനാഴ്ച്ച 8 മണിക്ക് സമാജം ബാബുരാജ് ഹാളിൽ നടന്നു. കേരളത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിലും ചിട്ടയിലുമാണ് സമാജത്തിലും നടത്തുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ആമുഖ പ്രസംഗത്തിൽ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് മോഹൻ രാജ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എം.പി രഘു, ബാലകലോത്സവം ജനറൽ കൺവീനർ ആഷ്ലി കുരിയൻ എന്നിവർ സംബ
ന്ധിച്ചു. 

നിരവധി രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തുകൊണ്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു. പോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രുപ്പ് ഇനങ്ങളിൽ നോടോടി നൃത്തം, സംഘഗാനം, മൈം തുടങ്ങിയവ മത്സരയിനങ്ങളിൽ കൂട്ടിച്ചേർത്തു. ഫാൻസി ഡ്രസ്, നോടോടി നൃത്തം എന്നിവയിൽ നിയമാവലിയിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ആഷ്ലി കുരിയൻ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed