ആറാദ് ഫോ­ർ­ട്ടി­ലെ­ പു­സ്തക മേ­ള വാ­യനക്കാ­ർ­ക്ക് അനു­ഭവമാ­യി­ മാ­റു­ന്നു­


മനാമ: ആറാദ് ഫോർട്ടിൽ ബുധനാഴ്ച ആരംഭിച്ച 18−ാമത് ബഹ്റൈൻ അന്താരാഷ്ട്ര പുസ്തകമേള പുസ്തകപ്രേമികൾക്കും വായനക്കാർക്കും നവ്യാനുഭവമാകുന്നു. ആയിരക്കണക്കിനാളുകൾ സന്ദർശനം നടത്തുന്ന മേളയിൽ കുട്ടികളുടെ സാഹിത്യം മുതൽ ഇസ്ലാമിക സംസ്കാരം വരെയുള്ള വിവിധ പുസ്തകങ്ങളുടെ 26 രാജ്യങ്ങളിൽ നിന്നുള്ള 400ലധികം പ്രസാധകരാണ് ഉള്ളത്. 

11 ദിവസത്തിനുള്ളിൽ 1,00,000 സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആന്റ് ആന്റിക്വിറ്റിസ് കൾച്ചറൽ അഫയേഴ്സ് ഹെഡ് ഹയാ അൽ സദ പറഞ്ഞു. അറബിക് ഭാഷയിലും ഇംഗ്ലീഷിലുമുള്ള നിരവധി സാഹിത്യശാഖകൾക്ക് പുറമേ, കല, കരകൗശലവിദ്യകൾ എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കുട്ടികൾക്കായുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള 12 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഈ പരിപാടിയിൽ സംബന്ധിച്ച് കഴിഞ്ഞു. ഇത് രാജ്യത്തെ മുഴുവൻ കുടുംബത്തിനും ഒരു സാംസ്കാരിക അനുഭവമായിരിക്കുമെന്നും ഹയാ അൽ സദ പറഞ്ഞു.

രാജ്യത്തിന്റെ സംസ്കാരവും പാരന്പര്യവും ഉയർത്തിക്കാട്ടുന്ന, സൗദി അറേബ്യയിൽ നിന്നുള്ള സംഗീത പരിപാടികളും ബഹ്റൈനും സൗദിഅറേബ്യയും തമ്മിലുള്ള ബന്ധം കാണിക്കുന്ന ചിത്രങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed