പു­തി­യ ഗേ­ൾ­സ് സ്കൂ­ളിന് എച്ച്.എച്ച് ഷെ­യ്ഖാ­ മൂ­സയു­ടെ­ പേര് നൽ­കാൻ പ്രധാ­നമന്ത്രി­യു­ടെ­ നി­ർ­ദ്ദേ­ശം


മനാമ: ഖലീഫ ടൗണിലെ മോഡൽ ഗേൾസ് സ്കൂളിന് ഷെയ്ഖാ മൂസാ ബിൻത് ഹമദ് അൽ ഖലീഫ കോന്പ്രിഹെൻസീവ് സ്കൂൾ ഫോർ ഗേൾസ്’ എന്ന പേര് നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായി ഇന്നലെ സ്‌കൂൾ സന്ദർശിച്ച സതേൺ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയെയും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരെയുമാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. ഷെയ്ഖാ മൂസാ ബിൻത് ഹമദ് അൽ ഖലീഫ സാമൂഹിക, ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകളാണ് അവരുടെ പേര് സ്കൂളിന് നിർദ്ദേശിക്കാൻ കാരണമായതെന്ന് ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ− നുഐമിയും മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും ചേർന്ന് ഗവർണറെ സ്വാഗതം ചെയ്തു.

മികച്ച തലമുറയെ വളർത്തിയെടുക്കുന്നതിനായി, ശാസ്ത്രീയ പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ താൽപര്യം പ്രകടിപ്പിച്ചതായി ഗവർണർ പറഞ്ഞു. വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരിശ്രമങ്ങളെ ഗവർണർ പ്രശംസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed