നാളെ മകരവിളക്ക്
മനാമ: ബഹ്റൈൻ അയ്യപ്പ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ മനാമ ടി.എച്ച്.എം.സി ഹാളൽ മകരവിളക്ക് മഹോത്‍സവം ആഘോഷിക്കുന്നു. നാളെ വൈകീട്ട് ആറ് മണിക്ക് പ്രാഥമിക പൂജകളോടെ ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് 6:15ന് അയ്യപ്പ സ്തോത്രത്തിന് ശേഷം മുംബൈ ശ്രീവിത്തൽ ഭജൻ മണ്ഠലിയുടെ നേതൃത്വത്തിൽ ഭജന അരങ്ങേറും. 9:30ന് നടക്കുന്ന ആരതിക്ക് ശേഷം മഹാപ്രസാദവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39848590 എന്ന നന്പറിൽ ബന്ധപ്പെടുക.

