ഗ്ലോബൽ തിക്കോടിയൻസ് ബഹ്‌റൈൻ മൈക്രോ ചാരിറ്റി ഫണ്ട് കൈമാറി


മനാമ: ഗ്ലോബൽ തിക്കോടിയൻസ് (ജി.ടി.എഫ്) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിക്കോടി പഞ്ചായത്തിലെ ‘അശരണാരരായ ആളുകൾക്ക് ഒരു കൈത്താങ്ങ്’ എന്ന ഉദ്ദേശത്തോടെ നടപ്പിൽ വരുത്തിയ മൈക്രോ ചാരിറ്റിഫണ്ടിന്റെ കൈമാറ്റം തിക്കോടി കൈരളി ഹാളിൽ വെച്ച് നടന്നു.

പഞ്ചായത്ത് മെന്പർമാരും ജി.ടി.എഫ് അംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ഹനീഫ മാസ്റ്റർക്ക് ജി.ടി.എഫ് പ്രസിഡണ്ട് രാധാകൃഷ്ണൻ ഫണ്ട് കൈമാറി. 

ജി.ടി.എഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി അനിൽ ജി.ആർ അദ്ധ്യകഷനായ ചടങ്ങിൽ ഖത്തർ ജി.ടി.എഫ് പ്രസിഡണ്ട് ലത്തീഫ് വി.കെ, മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് പ്രേമ ചന്ദ്രൻ എം.കെ, രാമകൃഷ്ണൻ കാര്യത്ത്, ഹാഷിക് തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ജി.ടി.എഫ് ചെയർമാൻ മജീദ് തണൽ, ട്രഷറർ ലത്തീഫ് പുതുക്കുടി തുടങ്ങിയവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed