ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം കൈമാറി
മനാമ: കേരളത്തിൽ നാശം വിതച്ച ഓഖി ചുഴലികാറ്റിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി ബഹ്‌റൈൻ കേരളീയ സമാജം ഒരു ലക്ഷം രൂപയുടെ ചെക്ക് ബി.കെ.എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണൻ പിള്ള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രവാസികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. പത്മശ്രീ രവി പിള്ള, സോമൻ ബേബി, സുബൈർ കണ്ണൂർ, സി.വി നാരായണൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതാരായിരുന്നു

