ലോ­ക കേ­രള സഭ ഇന്ന് സമാ­പി­ക്കും; പ്രതീ­ക്ഷ കൈ­വി­ടാ­തെ­ ബഹ്‌റൈൻ പ്രതി­നി­ധി­കളും


മനാമ: പ്രവാസികൾക്ക് പങ്കാളിത്തം നൽകി രൂപീകരിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രതീക്ഷ കൈവിടാതെ ബഹ്‌റൈനിലെ പ്രതിനിധികൾ സജീവമായി തന്നെ രംഗത്തുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ നടന്ന പശ്ചിമേഷ്യൻ സെഷനിൽ പ്രവാസികളുടെ പ്രശ്നങ്ങളെ മൊത്തത്തിൽ ക്രോഡീകരിച്ച്  ബഹ്‌റൈനെ പ്രതിനിധീകരിച്ച് പ്രേമേയം അവതരിപ്പിച്ചത് സാമൂഹിക പ്രവർത്തകനും, പ്രതിഭയുടെ നേതാവുമായ സി.വി നാരായണനാണ്. 

ഇരുപത് വർഷമായി ബഹ്‌റൈനിലെ ജയിലിൽ കിടക്കുന്ന ബഷീർ, തൃശൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ മോചിപ്പിക്കാനുള്ള ഇടപെടലുകൾ കേരള ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യം സംയുക്തമായി പ്രതിനിധികൾ സഭയിൽ ഉന്നയിച്ചു. കൂടാതെ കുറഞ്ഞ പലിശയ്ക്ക് പണം വാങ്ങുന്ന സാധാരണക്കാരായവരെകൊണ്ട് പണം ഇടപാടുമായി ബന്ധപ്പെട്ട കാലി പേപ്പറിൽ ഒപ്പിട്ട് വാങ്ങി ഭീമമായ തുക ഈടാക്കുന്ന മലയാളികളായ പലിശ റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സഭയിൽ ഇവർ ആവശ്യപ്പെട്ടു. പ്രവാസി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്ന് വന്ന അഭിപ്രായങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഇരുപത് നിർദ്ദേശങ്ങളാണ് സഭയിൽ അവതരിപ്പിച്ചത്. 

നിരവധി തൊഴിൽ മേഖലകളിലുള്ള തൊഴിൽ പീഡനങ്ങളെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് മലയാളികൾ അനുഭവിക്കുന്ന പൊതുവായ പ്രശ്നങ്ങളെ ലോക കേരള സഭയിൽ കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും, അനുകൂലമായ നടപടികൾ ഉണ്ടാകു
മെന്ന പ്രതീക്ഷിക്കുന്നുണ്ടെന്നും ബഹ്റൈനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ 4 പി.എം ന്യൂസിനോട് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed